Currency

കോഴിക്കോട് വിമാനത്താവളത്തില്‍ കാര്‍ഗോ സര്‍ചാര്‍ജ് വര്‍ധന പകുതിയായി കുറച്ചു

സ്വന്തം ലേഖകന്‍Tuesday, September 17, 2019 3:47 pm
cargo

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കുള്ള കയറ്റുമതിക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും വര്‍ധിപ്പിച്ച സര്‍ചാര്‍ജ് പകുതിയായി കുറച്ചു. കിലോഗ്രാമിന് ഏര്‍പ്പെടുത്തിയ 10 രൂപ സര്‍ചാര്‍ജ് 5 രൂപയാക്കിയാണു കുറച്ചത്. കയറ്റുമതിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.

കയറ്റുമതിക്കാരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് 2 ദിവസങ്ങളായി നിലച്ച പഴം, പച്ചക്കറി കയറ്റുമതി ഇന്നു മുതല്‍ പുനരാരംഭിച്ചേക്കും. ഒരു കിലോഗ്രാമിന് 43.5 രൂപയായിരുന്നു ഇക്കഴിഞ്ഞ 13 വരെയുള്ള നിരക്ക്. സര്‍ചാര്‍ജ് 10 രൂപ വര്‍ധിച്ചതോടെ 53.5 രൂപ കിലോഗ്രാമിനു നല്‍കണമെന്ന നിര്‍ദേശം കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് കഴിഞ്ഞ 2 ദിവസവും ഈ വിമാനങ്ങളില്‍ കയറ്റുമതി ബഹിഷ്‌കരിച്ചു.

നിരക്കു പിന്‍വലിക്കണമെന്ന് ഏജന്‍സികളും ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള നിരക്കുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും കൂട്ടിയിട്ടില്ല. മറ്റു വിമാനത്താവളങ്ങളില്‍നിന്നോ മറ്റു വിമാനക്കമ്പനികളോ നിരക്കു വര്‍ധിപ്പിച്ചിട്ടുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x