Currency

ബാഗേജില്‍ വന്‍ സൗജന്യവുമായി എമിറേറ്റ്‌സ് Close

സ്വന്തം ലേഖകന്‍Wednesday, January 17, 2018 3:39 pm
Carry-up-to-45kgs

ദുബായ്: ഇക്കോണമി ക്ലാസില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് ബാഗേജില്‍ വന്‍ സൗജന്യവുമായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് 45 കിലോഗ്രാം ബാഗേജ് വരെ സൗജന്യമായി കൊണ്ടുപോകാം.

നിലവിലെ 30 കിലോഗ്രാം സൗജന്യത്തിന് പുറമേയാണ് 15 കിലോഗ്രാം കൂടി അധികമായി കൊണ്ടുപോകാന്‍ കഴിയുക. 2018 ജനുവരി 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 2018 ജൂണ്‍ 10 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്.

അതേസമയം 2018 മാര്‍ച്ച് 23 മുതല്‍ 25 വരെ ടെഹ്റാന്‍ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് അധിക ബാഗേജ് ഓഫര്‍ ലഭിക്കില്ല. സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം സ്‌കൈവാര്‍ഡ്സ് അംഗങ്ങങ്ങള്‍ക്ക് ഈ നഗരങ്ങളിലേക്ക് സാധാരണ ബാഗേജിന് പുറമേ യഥാക്രമം 12 കി.ഗ്രാം, 16 കി.ഗ്രാം, 20 കി.ഗ്രാം അധിക ബാഗേജ് കൊണ്ടുപോകാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x