Currency

കുവൈത്തില്‍ മലയാളിയുടെ മരണം; മറ്റൊരു ഇന്ത്യക്കാരനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

സ്വന്തം ലേഖകന്‍Thursday, May 9, 2019 12:57 pm
Untitled-1
GCU Matter

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മരിച്ച ആനന്ദ് രാമചന്ദ്രന്റെ സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കുവൈത്ത് ജലീബ് അല്‍ ശുയൂഖ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയാനാകിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ പുഷ്ബാക്ക് ട്രാക്റ്റര്‍ ഓടിച്ചിരുന്ന നാല്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചാര്‍ജ് ചെയ്തിരിക്കുന്നത്.

അതേസമയം അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചിരുന്നു. ആനന്ദ് കുടുംബസമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x