തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയാണ് ചില റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.35 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ പൊതുപരിപാടി നടക്കുന്നതിനാല്‍ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളും ഈ സമയം അടയ്ക്കും.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 19.50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനവും മലയാളിയെ തേടിയെത്തി. ദുബായില്‍ താമസിക്കുന്ന പ്രശാന്തിനെയാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്പ്. ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ന് ആഗോള മാനവ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പ്പാപ്പ നാളെ അബൂദബിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കുര്ബാനക്കും നേതൃത്വം നല്‍കും.
വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം യുഎഇ അധികൃതര്‍ പിടികൂടി. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇക്കാര്യം അറിയച്ചത്.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന് നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തിന് ശേഷമുള്ള ബാങ്കിന് നാനൂറ്റിയിരുപത് ബില്യണ്‍ ദിര്‍ഹം ആസ്തിയുണ്ടാകും. ഇതായിരിക്കും യു.എ.ഇ.യിലെ ഏറ്റവും വലിയ മൂന്നാം ബാങ്ക്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍- അബൂദബി സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40ന് അബൂദബിയില്‍ എത്തും.
മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി യുഎഇ അധികൃതര്‍. ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ചുരുക്കിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഷ്യാ കപ്പ് സെമിയില്‍ നാളെ ഖത്തര്‍- യുഎഇ പോരാട്ടം കാണുന്നതിനുവേണ്ടിയാണ് സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കിയത്.
വിവിധ തലങ്ങളില്‍ മികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എണ്ണൂറോളം സ്വകാര്യ, പൊതുസ്കൂളുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കും. കണക്ക്, ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.
70 മലയാളികള്‍ ഉള്‍പ്പെടെ 400 തൊഴിലാളികളാണ് മുസഫയിലെ ക്യാംപില്‍ ദുരിത ജീവിതം നയിച്ചിരുന്നത. വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും കോടതിയും ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികളും ഇടപെട്ടതിനെ തുടര്‍ന്നാണ് 50 ശതമാനം തുക നല്കാന് കമ്പനി തയാറായതും വിതരണം തുടങ്ങിയതും.
എംബസി അപേക്ഷകള്‍ ഓൺലൈനിലൂടെ ലഭ്യമാക്കുന്നത് അടുത്തയാഴ്ച മുതല്‍
പ്രോക്സി വോട്ടിംഗ് ഇത്തവണയുമില്ല; വോട്ട് ചെയ്യാന്‍ പ്രവാസികള്‍ മണ്ഡലങ്ങളില്‍ എത്തേണ്ടി വരും
എയര്‍ഇന്ത്യ എക്സ്പ്രസ് ലഗേജ് പരിധി ഉയര്‍ത്തി; 40 കിലോ വരെ കൊണ്ടുപോകാം
ഇന്ത്യക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങിന് പുതിയ ഇ.എം.ഐ സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേസ്
പ്രവാസികള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍: പദ്ധതികള്‍ അറിയാം
ഗർഷോം പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ജനുവരി 1 മുതൽ; പുരസ്കാരദാനം ആഗസ്ത് 24 നു നോർവേയിൽ
പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ ടോക്കിയോയിൽ സമ്മാനിച്ചു
പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാര ദാനച്ചടങ്ങു ശനിയാഴ്ച ടോക്യോയിൽ
ഗർഷോം പുരസ്കാരങ്ങൾ ഒക്ടോബർ 13 നു ടോക്കിയോയിൽ സമ്മാനിക്കും; നാമനിർദേശങ്ങൾ മെയ് 31 വരെ
13- മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാം; അവസാന തീയതി 2018 മെയ് 31