ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിസ നിയമമാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. ഇതോടെ പോയിന്റ് സമ്പ്രദായത്തിലും മാറ്റം വരും. വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം കുറയ്ക്കാനും, ഓസ്ട്രേലിയയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുമായാണ് ഒരു വര്‍ഷം മുമ്പ് നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങളാണ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
രണ്ടു പുതിയ റീജിയണല്‍ വിസകള്‍.സബ്ക്ലാസ് 491 എന്ന സ്റ്റേറ്റ്/ഫാമിലി സ്പോണ്‍സേര്‍ഡ് വിസയും, സബ്ക്ലാസ് 494 എന്ന എംപ്ലോയര്‍ സ്പോണ്‍സേര്‍ഡ് വിസയും.നിലവിലെ രണ്ടു റീജിയണല്‍ വിസകള്‍ നിര്‍ത്തലാക്കി – സബ്ക്ലാസ് 489, 187.പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ജഞന് അപേക്ഷിക്കാം.ജഞ ലഭിക്കാന്‍ മൂന്നു വര്‍ഷവും ഉള്‍നാടന്‍ ഓസ്ട്രേലിയയില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം.53,900 ഡോളര്‍ വാര്‍ഷിക വരുമാനം കിട്ടിയിരിക്കണം.പോയിന്റ് സംവിധാനത്തില്‍ മാറ്റം. ജീവിത പങ്കാളിയുടെ യോഗ്യതകള്‍ക്ക് അധിക പോയിന്റ്.അവിവാഹിതര്‍ക്ക് 10 പോയിന്റുകള്‍ അധികമായി കിട്ടും.
പുതിയ വിസകള്‍:
അഞ്ചു വര്‍ഷം കാലാവധിയുള്ള രണ്ടു പുതിയ വിസകളാണ് ശനിയാഴ്ച തുടങ്ങുന്നത്.സബ്ക്ലാസ് 491 എന്ന സ്കില്‍ഡ് വര്‍ക്ക് പ്രൊവിഷണല്‍ വിസയും, സബ്ക്ലാസ് 494 എന്ന സ്കില്‍ഡ് എംപ്ലോയര്‍ സ്പോണ്‍സേര്‍ഡ് പൊവിഷണല്‍ വിസയും.സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബൈന്‍ എന്നീ നഗരങ്ങള്‍ ഒഴികെ ഓസ്ട്രേലിയയുടെ മറ്റേത് ഭാഗത്തേക്കും ഈ വിസ ലഭിക്കും. ഈ പ്രദേശങ്ങളില്‍ തന്നെ ജീവിച്ച് ജോലി ചെയ്യണം എന്നാണ് വിസയുടെ വ്യവസ്ഥ. സബ്ക്ലാസ് 491 വിസയ്ക്ക് 504 തൊഴില്‍ മേഖലകളിലും, സബ്ക്ലാസ് 494 വിസക്ക് 650 തൊഴില്‍ മേഖലകളിലും ഉള്ളവര്‍ക്ക് അര്‍ഹതയുണ്ടാകും.
PRന് അപേക്ഷിക്കാം:
രണ്ടു വിസകളിലും ലഭിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞ് ഓസ്ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ കഴിയും.സബ്ക്ലാസ് 191 എന്ന 2022 നവംബറില്‍ തുടങ്ങുന്ന ജഞ വിസയായിരിക്കും കിട്ടുക. മൂന്നു വര്‍ഷം റീജിയണല്‍ മേഖലയില്‍ തന്നെ താമസിച്ച് ജോലി ചെയ്തവര്‍ക്ക് മാത്രമേ ജഞ ലഭിക്കൂ. വര്‍ഷം 53,900 ഡോളറെങ്കിലും വരുമാനം ലഭിച്ചിരിക്കുകയും വേണം.ഉള്‍നാടന്‍ പ്രദേശത്ത് തന്നെയാണോ താമസിച്ചത് എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും.ഇരു വിസകളിലുമുള്ളവര്‍ക്ക് ഓസ്ട്രേലിയയിലെ പൊതുജനാരോഗ്യസംവിധാനമായ മെഡികെയര്‍ പരിരക്ഷ ലഭിക്കുകയും ചെയ്യും.
പോയിന്റ് സംവിധാനത്തില്‍ മാറ്റം:
നിലവിലെ സ്കില്‍ഡ് കുടിയേറ്റ വിസകളിലുള്ളവര്‍ക്കും പുതിയ വിസയില്‍ വരുന്നവര്‍ക്കും പോയിന്റ് സമ്പ്രദായത്തിലെ മാറ്റം ബാധകമാണ്.
അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കിയതില്‍ നിന്ന് വിസ അപേക്ഷ നല്‍കാനായി ക്ഷണിക്കുന്നതിനുള്ള പരിഗണനാ ക്രമം ഇതായിരിക്കും:
1. മതിയായ യോഗ്യതകളുള്ള (സ്കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയുള്ള) ജീവിതപങ്കാളിയുള്ളവര്
1. ജീവിതപങ്കാളിയില്ലാത്തവര്/അവിവാഹിതര്‍ക്കും ഇതേ പരിഗണനയായിരിക്കും നല്‍കുക
2. സ്കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയില്ലെങ്കിലും മതിയായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള (കഋഘഠട നാലു ഘടകങ്ങളിലും 6) പങ്കാളിയുള്ളവര്‍
3. ഇംഗ്ലീഷ് പരിജ്ഞാനമോ, സ്കില്‍ഡ് പാര്‍ട്ണര്‍ പോയിന്റിന് ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത പങ്കാളിയുള്ളവര്‍. മറ്റെല്ലാ അപേക്ഷകളും പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇത് കണക്കിലെടുക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.