Currency

കുടിയേറ്റ നയം: ജസ്റ്റിസ് വകുപ്പിനെതിരെ ചിക്കാഗോയ്ക്ക് ആദ്യജയം

സ്വന്തം ലേഖകൻTuesday, September 26, 2017 7:59 pm
Law
XGCUAdvt-750x80

ചിക്കാഗോ: കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതു സംബന്ധിച്ച ഫെഡറർ സർക്കാറിന്റെ നയം നടപ്പിലാക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ ചിക്കാഗോ അടക്കമുള്ള നഗരങ്ങൾക്കുള്ള ധനസഹായം തടഞ്ഞുവെക്കാൻ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന് അധികാരമില്ലെന്ന് ഒരു യുഎസ് ഫെഡറല്‍ കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. 

ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനെതിരെ നല്‍കിയിട്ടുള്ള കേസ് കോടതി തീര്‍പ്പാക്കുന്നതുവരെ രാജ്യമൊട്ടാകെ ബാധകമാകുന്ന വിധമാണ് താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എഡ്‌വേഡ് ബേണ്‍ മെമ്മോറിയല്‍ ജസ്റ്റിസ് അസ്സിസ്റ്റന്‍സ് ഗ്രാന്റ് നല്‍കുന്നതിന് കര്‍ക്കശമായ ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ സഹകരിക്കണമെന്ന് ഡിപ്പാര്‍ട്ടുമെന്റ് ശഠിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മാസമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനെതിരെ ചിക്കാഗോ നഗരം ലോ സ്യൂട്ട് ഫയല്‍ ചെയ്തത്. 

ഗ്രാന്റിനായി പരിഗണിക്കണമെങ്കില്‍ പുതിയ ചട്ടങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു ജസ്റ്റിസ് വകുപ്പിന്റെ നിര്‍ദ്ദേശം.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x