Currency

പാര്‍ക്കുകളിലെ കളിയിടങ്ങള്‍ നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ പ്രവൃത്തി

സ്വന്തം ലേഖകന്‍Monday, September 10, 2018 5:08 pm
Children's playgrounds
XGCUAdvt-750x80
new1

മസ്‌കത്ത്: പൊതുപാര്‍ക്കുകളിലെ കുട്ടികളുടെ കളിയിടങ്ങളും അമ്യൂസ്മന്റെ് റൈഡുകളും മനപൂര്‍വം നശിപ്പിക്കുന്നതും കേടുവരുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

ഇത്തരം സാധനങ്ങള്‍ ഉത്തരവാദിത്തത്തോടെ വേണം ഉപയോഗിക്കാന്‍. അവ കേടുവരുത്തുന്നവര്‍ക്ക് രണ്ടുമാസം തടവും അല്ലെങ്കില്‍ ഉണ്ടാക്കിയ നാശത്തിന് അനുസരിച്ച് പിഴയും ശിക്ഷയായി ഈടാക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുസ്വത്തുകള്‍ക്ക് നാശം വരുത്തുന്നവരെക്കുറിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഓരോ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. കുട്ടികളുടെ കളിയുപകരണങ്ങള്‍ കേടാക്കുക വഴി കവരുന്നത് അവരുടെ അവകാശമാണ്.

നടപ്പാതയിലും പുല്‍ത്തകിടിയിലും ബാര്‍ബിക്യൂ ചെയ്യുന്നതും നശീകരണ കുറ്റങ്ങളുടെ പട്ടികയില്‍ വരുന്ന കാര്യങ്ങളാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ മേല്‍നോട്ടമില്ലാതെ പൊതുപാര്‍ക്കിലും പൂന്തോട്ടത്തിലും ഉപേക്ഷിക്കുന്നത് നിയമപ്രകാരം നിരോധിക്കപ്പെട്ട കാര്യമാണ്. പൂക്കള്‍ പറിക്കല്‍, മരം കയറല്‍, പച്ചപ്പുള്ള ഭാഗങ്ങളിലൂടെ നടക്കല്‍, ചെടികള്‍ നശിപ്പിക്കല്‍ എന്നിവയും നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x