തിരുവനന്തപുരം: പ്രവാസലോകം നേരിടുന്ന യാത്രാ പ്രശ്‌നത്തില്‍ നടപടി തേടി മുഖ്യമന്ത്രി രംഗത്ത്. കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
അമിതമായ നിരക്കിനെതിരെ പ്രവാസ ലോകത്ത് കടുത്ത പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ദുബായ്- കൊച്ചി റൂട്ടില്‍ ഡ്രീംലൈനര്‍ സരര്‍വീസിനെ എയന്‍ ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ, യാത്രക്കാരുടെ തിരക്ക് വളരെയധികമാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് വന്‍നിരക്കു വര്‍ധനക്ക് കളമൊരുങ്ങിയിരിക്കുന്നതും. സീസണ്‍ കൊള്ളക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രവാസ ലോകം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.