Currency

ഒമാനില്‍ ഉപഭോക്തൃ നിയമ ലംഘനങ്ങള്‍ കുറഞ്ഞു Close

സ്വന്തം ലേഖകന്‍Tuesday, September 18, 2018 1:11 pm
Consumer law violations

ഒമാന്‍: ഒമാനില്‍ ഉപഭോക്തൃ നിയമ ലംഘനങ്ങള്‍ കുറഞ്ഞു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം കുറവ് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2686 കേസുകളാണ് ജൂണ്‍ അവസാനം വരെ രജിസ്റ്റര്‍ ചെയ്തതെന്ന് അതോറിറ്റി കണ്‍സ്യൂമര്‍ സര്‍വിസസ് ആന്റ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ഹമൂദ് ബിന്‍ സൈദ് അല്‍ ജാബ്രി അറിയിച്ചു.

ഇതില്‍ 774 കേസുകള്‍ ഉല്‍പന്നങ്ങളില്‍ വില ലേബലുകള്‍ പതിക്കാത്തതിനാണ്. അതോറിറ്റിയുടെ അനുമതിയില്ലാതെ വില വര്‍ധിപ്പിച്ചതിന് 351 കേസുകളും സാധനങ്ങള്‍ വാങ്ങിയതിന് ബില്‍ നല്‍കാതിരുന്നതിന് 222 കേസുകളും കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍പന നടത്തിയതിന് 218 കേസുകളുമെടുത്തു.

ഉല്‍പന്നത്തിലെ വിലയിലെയും ബില്ലിലെ തുകയിലെയും വൈരുദ്ധ്യം, നിരോധിച്ച ഹെര്‍ബല്‍ ഉല്‍പന്നങ്ങളുടെ വില്‍പനം, മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സിഗരറ്റ്, ഗ്യാസ് സിലിണ്ടര്‍ വില്‍പന എന്നിവയാണ് അതോറിറ്റി കേസ് എടുത്ത മറ്റ് നിയമലംഘനങ്ങളെന്നും അല്‍ ജാബ്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x