Currency

ദേശീയ തൊഴില്‍ നിയമന കേന്ദ്രം സ്ഥാപിക്കാന്‍ ഒമാന്‍

സ്വന്തം ലേഖകന്‍Thursday, January 3, 2019 3:47 pm
oman0
XGCUAdvt-750x80

ഒമാന്‍: രാജ്യത്ത് ദേശീയ തൊഴില്‍ നിയമന കേന്ദ്രം സ്ഥാപിക്കാന്‍ ഒമാന്‍ മന്ത്രിസഭയുടെ അനുമതി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങളിലേക്ക് നിയമനം നടത്തുന്ന ഏകീകൃത കേന്ദ്രമായിരിക്കും ഇത്. കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കും.

ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. രാജ്യത്തെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളും ഒഴിവുകളിലെ നിയമനങ്ങളും അറിയുന്നതിനുള്ള സംവിധാനവും ഒരുക്കും. തന്‍ഫീദിന്റെ ഇംപ്ലിമെന്റേഷന്‍, സപ്പോര്‍ട്ട് ഫോളോഅപ് യൂനിറ്റിന്റെ നിര്‍ദേശ പ്രകാരം തൊഴില്‍ നിയമനം ഏകീകരിക്കുക എന്നതാണ് ദേശീയ തൊഴില്‍ കേന്ദ്രത്തിന്റെ ലക്ഷ്യം.

തൊഴിലന്വേഷകര്‍ക്കുള്ള ഏകജാലകമായി കേന്ദ്രം പ്രവര്‍ത്തിക്കും. ഒമാനിലെ തൊഴിലവസരങ്ങളും അതിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും കാര്യക്ഷമമായി ഏകോപിപ്പിക്കും. തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് ഇരു കൂട്ടര്‍ക്കുമിടയില്‍ സഹായം നല്‍കുന്ന ഏജന്‍സിയായാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x