Currency

ലൈസന്‍സില്ലാതെ വാഹമോടിക്കുന്ന വിദേശികളെ നാടുകടത്തും

സ്വന്തം ലേഖകന്‍Monday, July 8, 2019 3:55 pm
driving
Garshom-Norway-IC

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. റോഡില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പിആര്‍ ഡയറക്ടറേറ്റ് ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 263 പേര്‍ മരിച്ചതായി നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

2017ലേതിനെക്കാള്‍ 4% അധികമാണ് അത്. അഹമ്മദി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മരണം- 86പേര്‍. കുറവ് സിറ്റി ഗവര്‍ണറേറ്റിലും (13 പേര്‍). 4584 കേസുകളാണ് ട്രാഫിക് കോടതിയില്‍ എത്തിയത്. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞ വര്‍ഷം 300 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 263 ലൈസന്‍സുകള്‍ റദ്ദാക്കി. 4,88,778 ദിനാര്‍ പിഴയീടാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 20 കേസുകളും ഡിസംബറില്‍ മാത്രം 1576 കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x