Currency

വിഷാദരോഗം; പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നതായി വിദഗ്ധര്‍

സ്വന്തം ലേഖകന്‍Sunday, April 7, 2019 3:13 pm
dep
Garshom-Norway-IC

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍. ഇതിന് പ്രധാന കാരണമായി കാണുന്നത് വിഷാദരോഗമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 15 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് വിഷാദരോഗം മൂലമുള്ള ആത്മഹത്യ കൂടുതലായി കണ്ടു വരുന്നത്.

അതേസമയം കുവൈത്ത് നിവാസികളില്‍ ഒമ്പതു ശതമാനത്തോളം പേര്‍ വിഷാദരോഗം അനുഭവിക്കുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കൃത്യസമയത്ത് കൗണ്‍സലിങ്ങും മാനസിക പിന്തുണയും നല്‍കുകയാണെങ്കില്‍ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

തൊഴില്‍പരമായ ബുദ്ധിമുട്ടുകളും നാട്ടില്‍നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കുന്നത് മൂലമുള്ള വിഷമതകളുമാണ് പ്രവാസികളില്‍ വിഷാദരോഗത്തിന് കാരണമാവുന്നത്. സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാവുന്നതായാണ് പഠനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x