Currency

അബഹ എയര്‍പോര്‍ട്ട് വികസിപ്പിക്കും, എട്ട് ദശലക്ഷം യാത്രക്കാര്‍ ലക്ഷ്യം

സ്വന്തം ലേഖകന്‍Friday, October 11, 2019 1:11 pm
abaha

റിയാദ്: അബഹ എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നു. എട്ട് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളും വിധമാണ് യാത്ര ഹാള്‍ നവീകരിക്കുക. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള പുതിയ സ്ഥലങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയും പുതിയ പ്ലാനിലുള്‍പ്പെടും. ഇതിനായി 12 മാസത്തിനുള്ളില്‍ പ്‌ളാന്‍ തയാറാക്കാനാണ് പ്രമുഖ എന്‍ജിനീയറിംഗ് കണ്‍സല്‍റ്റിങ്ങ് ഓഫീസുമായി ധാരണ.

ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത് വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള വികസനമാണ്. മേഖലയുടെ സാംസ്‌കാരിക, പുരാവസ്തു പാരമ്പര്യങ്ങള്‍ എടുത്തു കാണിക്കുന്നതും ഏറ്റവും മികച്ച സുരക്ഷ നിലവാരത്തോടും കൂടിയായിരിക്കും പുതിയ പ്ലാന്‍. പ്ലാന്‍ തയാറാവുന്നതോടെ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x