Currency

ഇന്‍ഡിഗോയില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ഡി.ജി.സി.എ നിര്‍ദേശം

സ്വന്തം ലേഖകന്‍Wednesday, April 17, 2019 4:10 pm
indigo
GCU Matter

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. എ-320 നിയോ എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തുന്നുവെന്ന സംശയത്തിനിടെയാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

ഇന്‍ഡിഗോയുടെ എ-320 നിയോ എയര്‍ക്രാഫ്റ്റിന്റെ എന്‍ജിനുകളില്‍ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. ഇത്തരം എയര്‍ക്രാഫ്റ്റുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ ഉത്തരവിട്ടത്. ഇന്‍ഡിഗോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കും, എന്‍ജീനിയറിങ് വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എ-320 നിയോ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ 2018ല്‍ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് എയര്‍ക്രാഫ്റ്റുകള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x