Currency

വിവാഹ മോചനം: കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനം Close

സ്വന്തം ലേഖകന്‍Friday, May 26, 2017 5:51 pm

വിവാഹമോചിതരായവരുടെ മക്കള്‍ക്ക് ത്വക്ക്, നാഡീ സംബന്ധമായ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. മാത്രവുമല്ല ഹൃദ്രോഗം, അലര്‍ജികള്‍, കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍, ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

വാഷിങ്ടണ്‍: മാതാപിതാക്കള്‍ പിരിയുമ്പോള്‍ അവരുടെ കുട്ടികളുടെ ജീവിതത്തെയും അത് ആഴത്തില്‍ സ്വാധീനിക്കുന്നതായി പുതിയ പഠനം. വിവാഹ മോചനങ്ങള്‍ കുഞ്ഞുങ്ങളെ മാനസികമായി ബാധിക്കുന്നതുപോലെ തന്നെ ശാരീകമായും തകര്‍ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌പെയിനിലെ സാന്റിയാഗോ ഡി കോമ്പോസ്റ്റെല, വിഗോ എന്നീ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വിവാഹമോചിതരായവരുടെ മക്കള്‍ക്ക് ത്വക്ക്, നാഡീ സംബന്ധമായ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. മാത്രവുമല്ല ഹൃദ്രോഗം, അലര്‍ജികള്‍, കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍, ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. രണ്ട് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള 467 ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയ ത.

അതേസമയം നിരന്തരം വഴക്കിടുന്ന മാതാപിതാക്കള്‍ക്കിടയില്‍ ജീവിക്കുന്ന കുട്ടികള്‍ മാനസിക പിരിമുറുക്കത്തിന് അടിമകളായിരിക്കുമെന്നും ഈ സ്ട്രസ്് കുട്ടികളെ രോഗങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് സൈക്കോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x