Currency

മലയാളി സംഘടനയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഹെല്‍ത്ത് കാര്‍ണിവല്‍ Close

സ്വന്തം ലേഖകന്‍Sunday, December 10, 2017 8:29 am
health-carnival

 

ദുബായ്: യു.എ.ഇ യിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്റ് ഡെന്റല്‍ ഗ്രാജുവറ്റ്സ് (എ.കെ.എം.ജി എമിരേറ്റ്‌സ്) ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഹെല്‍ത്ത് കാര്‍ണിവല്‍ ഒരുക്കി. ജനങ്ങളുടെ ആരോഗ്യം പരിപാലിക്കുന്ന ഡോക്ടര്‍മാരുടെ ആരോഗ്യം വര്‍ദ്ധിച്ച ജോലിഭാരം, മാനസിക സംഘര്‍ഷം, ഉറക്കക്കുറവ്, പതിവായ വ്യായാമമില്ലായ്മ എന്നിവയെല്ലാം മൂലം പ്രതിസന്ധിയിലാവുന്നു എന്ന തിരിച്ചറിവിലാണ് കാര്‍ണിവല്‍ ഒരുക്കിയത്. നമ്മുടെ ആരോഗ്യം തന്നെ നമ്മുടെ സമ്പത്ത് എന്ന് പ്രതിജ്ഞയെടുത്തായിരുന്നു തുടക്കം.

വിദഗ്ദ്ധര്‍ നയിച്ച യോഗ, സൂമ്പ ഡാന്‍സ്, എയറോബിക്‌സ്, ആരോഗ്യദായക ലഘുഭക്ഷണ പാചകമത്സരം, പാചക ക്ലാസ്, ചിത്രരചന, പോസ്റ്റര്‍ ഡിസൈനിംഗ്, ഉപന്യാസ-പ്രസംഗ മത്സരങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. ഡോ. ജമാലുദീന്‍ അബൂബര്‍ ചിരിയോഗയും ഡോ. രജുല്‍ മട്കര്‍ പാചക ക്ലാസും ഡോ. ശ്രീകല ശ്രീഹരി ചര്‍ച്ചയും ഡോ. വന്ദന ബിന്ദു ക്വിസ് മത്സരവും നയിച്ചു. ഡോ. ബിജു ഇട്ടിമാണി പ്രഥമശുശ്രൂഷാ ക്ലാസെടുത്തു. കായിക ക്ഷമതാ മത്സരങ്ങളും മിനി അത്‌ലറ്റിക് മീറ്റും ആവേശകരമായി.

എ.കെ.എം.ജി ഭാരവാഹികളായ ഡോ.വി.എസ്.ഹനീഷ് ബാബു, ഡോ. ചിത്ര ഷംസുദ്ദീന്‍ ഡോ.ഫിറോസ് ഗഫൂര്‍ ഡോ. ജോര്‍ജ്ജ് ജേക്കബ് തുടങ്ങിയവര്‍ കാര്‍ണിവലിനു നേതൃത്വം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x