Currency

സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാര്‍ക്കു മുന്‍ഗണന; ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Wednesday, July 10, 2019 2:41 pm
zebra
Garshom-Norway-IC

അബുദാബി: സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്. സീബ്രാ ലൈനുകളുള്ള സ്ഥലങ്ങളിലും വ്യാവസായിക മേഖലകളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും വാഹനത്തിന്റെ വേഗം കുറച്ച് കാല്‍നടയാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കണമെന്നു പൊലീസ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖാ വിതരണവും നടത്തി.

റോഡിന് കുറുകെ കടക്കാനായി നടപ്പാലങ്ങളും ഭൂഗര്‍ഭ പാതകളും സീബ്രാ ലൈനുകളും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് കാല്‍നട യാത്രക്കാരോടും പൊലീസ് അഭ്യര്‍ഥിച്ചു. അനുമതിയില്ലാത്ത സ്ഥലത്ത് റോഡ് കുറുകെ കടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ട്രാഫിക് സിഗ്‌നലുകളില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള പച്ച വെളിച്ചം തെളിയുമ്പോള്‍ മാത്രമേ കടക്കാവൂ എന്നും ഓര്‍മിപ്പിച്ചു.

സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ഡ്രൈവര്‍ക്കു 500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. ഗതാഗത നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് 400 ദിര്‍ഹമാണ് പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x