Currency

ദുബായില്‍ ബസ്സപകടത്തില്‍ മരിച്ച മുഴുവന്‍ ഇന്ത്യാക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു

സ്വന്തം ലേഖകന്‍Sunday, June 9, 2019 2:29 pm
accide

ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു. ഒരാളുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മലയാളികളില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു. രണ്ടുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ചിരുന്നു.

തലശ്ശേരി സ്വദേശികളായ ഉമര്‍, നബില്‍ ഉമര്‍, തൃശൂര്‍ സ്വദേശി കിരണ്‍, കണ്ണൂര്‍ സ്വദേശി രാജന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട്ടേക്ക് അയച്ചത്. തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍, കോട്ടയം സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തേക്കും. ഇന്ത്യക്കാരി റോഷ്‌നി മുല്‍ചന്ദനായിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും.

തലശ്ശേരി സ്വദേശി ഉമര്‍ മകന്‍ നബീല്‍ ഉമര്‍ എന്നിവരുടെ മയ്യത്ത് നമസ്‌കാരത്തിനായി നിരവധി പേരാണ് ദുബായ് സോനാപൂരിലെ എംബാമിങ് സെന്ററിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x