Currency

ദുബായില്‍ വാഹനാപകടം; ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 മരണം

സ്വന്തം ലേഖകന്‍Friday, June 7, 2019 12:15 pm
accide
Garshom-Norway-IC

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലെത്തിയ യാത്രാ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ട മലയാളികള്‍. വ്യാഴാഴ്ച വൈകിട്ട് ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ദീപക് കുമാര്‍, ജമാലുദ്ദീന്‍ അറക്കവീട്ടില്‍, കിരണ്‍ ജോണി, വാസുദേവ് എന്നിവരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരം മാധവപുരം സ്വദേശി ദീപക് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.എം.എസ് മാനുഫാക്ചറിങ് കമ്പനിയില്‍ അക്കൗണ്ടന്റ് ജനറലായി ജോലി ചെയ്തു വരികയായിരുന്നു. വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബായ് പൊലീസ് അറിയിച്ചു.

വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ സൈന്‍ബോര്‍ഡിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു. പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദുബായ്-മസ്‌കത്ത്, മസ്‌കത്ത്-ദുബായ് ബസ് സര്‍വീസുകള്‍ മുവാസലാത്ത് താല്‍കാലികമായി നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മുവാസലാത്ത്-ദുബായ് ആര്‍.ടി.എ അധികൃതര്‍ തമ്മില്‍ നടന്ന കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x