Currency

ബീച്ചുകളില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

സ്വന്തം ലേഖകന്‍Monday, August 12, 2019 4:21 pm
beach-dub

ദുബായ്: ബീച്ചുകളില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ്. കടലില്‍ ഒറ്റയ്ക്കു നീന്താനിറങ്ങുന്നത് സുരക്ഷിതമല്ല. വിജന തീരങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കി. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ബീച്ചുകളില്‍ തിരക്കു വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബീച്ചില്‍ പോകുന്നവര്‍ അപകട മേഖലകള്‍ ഒഴിവാക്കണം. ഇവ തിരിച്ചറിയാന്‍ ബീച്ചുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പുമുണ്ട്. ബീച്ചുകളില്‍ പോകുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അനുവാദമില്ലാതെ ആരുടെയും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x