Currency

ലൈസന്‍സില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ 1 ലക്ഷം പിഴയും തടവും

സ്വന്തം ലേഖകന്‍Thursday, August 22, 2019 3:52 pm
drone

ദുബായ്: ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ ശക്തമായ നടപടിയെന്നു പൊലീസ്. ഉപയോഗിക്കുന്നയാള്‍ പരിശീലനം നേടിയ വ്യക്തിയും ലൈസന്‍സും റജിസ്‌ട്രേഷനും ഉണ്ടാകണം. നിരോധിത മേഖലകളില്‍ പറത്തിയാലും നടപടിയുണ്ടാകും. നിയമലംഘകര്‍ക്ക് തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

ഡ്രോണ്‍ അപകടത്തില്‍പ്പെടുകയോ കാണാതാകുകയോ ചെയ്താല്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ (ജിസിഎഎ) വിവരമറിയിക്കണം. ഫോണ്‍: 050 6414667, ഇ മെയില്‍: aai@gcaa.gov.ae. ഡ്രോണുകളില്‍ സ്‌കൈ കമാന്‍ഡര്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നതും പരിഗണനയിലാണ്. ഡ്രോണുകള്‍ പറക്കുന്ന മേഖലകള്‍, ഭൂമിയില്‍ നിന്നുള്ള ഉയരം, വേഗം തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ഉപകരണം റെക്കോര്‍ഡ് ചെയ്ത് തല്‍സമയം അധികൃതര്‍ക്കു കൈമാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x