Currency

പരിസ്ഥിതി സൗഹൃദ ബസുകളുമായി ദുബായ്

സ്വന്തം ലേഖകന്‍Sunday, July 7, 2019 3:34 pm
bus
Garshom-Norway-IC

ദുബായ്: ദുബായിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി. ബ്രിട്ടീഷ് ബസ് കമ്പനി ‘ഒപ്‌റ്റേറി’ന്റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് അറിയിച്ചത്. മിതമായ വലിപ്പവും ഭാരം കുറവുമുള്ളതാണ് ഈ ബസുകള്‍. 32 പേര്‍ക്ക് ഇരുന്നും ഒമ്പത് പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. അംഗപരിമിതര്‍ക്ക് വീല്‍ചെയറുമായി ബസിലേക്ക് കയറാനും സൗകര്യമുണ്ട്.

കുറഞ്ഞ ഊര്‍ജോപഭോഗമുള്ളതും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ബസുകള്‍ എന്ന പ്രത്യേകത കൂടിയുണ്ട്. വൈഫൈയും യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ടുകളും ബസിലുണ്ട്. എട്ട് റൂട്ടുകള്‍ നിലവിലുള്ളവയും ഒമ്പതെണ്ണം പുതിയതുമാണ്.

ദുബായിലെ പൊതു ഗതഗാതം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള ആര്‍.ടി.എയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബാച്ച് ബസുകള്‍ നിരത്തിലിറക്കിയതെന്ന് ഡയറക്ര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x