Currency

സഞ്ചാരികളെ വിസ്മയിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്; വീണ്ടും റെക്കോര്‍ഡ് നേട്ടം

സ്വന്തം ലേഖകന്‍Wednesday, January 9, 2019 12:22 pm
record
XGCUAdvt-750x80
Norway Nomination

ദുബായ്: സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് വീണ്ടും റെക്കോഡ് സ്വന്തമാക്കി. വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും ഇഴചേര്‍ക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിങ് ലഭിച്ചെന്ന നേട്ടമാണ് ഗ്ലോബല്‍ വില്ലേജിന് സ്വന്തമായത്.

അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യുഎഇയില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബല്‍ വില്ലേജ് മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ അറിയാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും പല ഡിജിറ്റല്‍ പദ്ധതികളും പുതുതായി ആവിഷ്‌കരിച്ചിട്ടുണ്ട്.

78 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന 3500 ഔട്ലെറ്റുകളും, വ്യത്യസ്ത രുചികള്‍ നിറച്ച 150 ലധികളെ ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടയിന്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍. ഇക്കുറി അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ നിഗമനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x