Currency

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ദുബായ് വിമാനത്താവളത്തില്‍ വിലക്ക് Close

സ്വന്തം ലേഖകന്‍Tuesday, June 11, 2019 7:56 pm
dub

ദുബായ്: അടുത്ത വര്‍ഷം മുതല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് ബാഗുകള്‍, കപ്പുകള്‍, തുടങ്ങിയവ നിരോധിക്കും. പ്രതിവര്‍ഷം ശരാശരി ഒമ്പതു കോടി ആളുകള്‍ വിമാനത്താവളത്തില്‍ വന്നുപോകുന്നു. അതിനാല്‍, ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് നിരോധനം വലിയ പ്രയോജനമുണ്ടാക്കുമെന്നും കൊമേഴ്‌സ്യല്‍ വിഭാഗം വൈസ് പ്രസിഡന്റ് യൂജിന്‍ ബാരി പറഞ്ഞു.

വിമാനത്താവളത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നത് സ്‌ട്രോകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. അവ നിരോധിക്കും. ഒന്നര ലക്ഷത്തോളം സ്‌ട്രോകള്‍ ഒരു ദിവസം ഉപേക്ഷിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളും അടപ്പുകളുമാണ് മറ്റൊരു ഭീഷണി. കടലാസ്, ഗ്ലാസ് എന്നിവ ഉള്‍പ്പെടെ പ്രതിവര്‍ഷം വിമാനത്താവളത്തില്‍ 43000 ടണ്‍ മാലിന്യമാണ് സംസ്‌കരിച്ച് പുനരുപയോഗിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x