Currency

ഇലക്ട്രോണിക്ക് എന്‍വലപ്പ് സേവനങ്ങള്‍ ബുധനാഴ്ച്ച പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, August 14, 2019 6:14 pm
envelop

കുവൈത്ത് സിറ്റി: കുവൈത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ഇലക്ട്രോണിക് എന്‍വെലപ് സേവനങ്ങള്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്നു സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. ജനന രജിസ്‌ട്രേഷന്‍, സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐ.ഡിയിലെ പിഴവുകള്‍ തിരുത്തല്‍, ഗാര്‍ഹിക ജോലിക്കാരുടെ രജിസ്‌ട്രേഷന്‍ എന്നിവയാണ് ഇലക്ട്രോണിക് എന്‍വെലപ് സംവിധാനത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍.

സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു നേരത്തെ ഇ- എന്‍വെലപ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x