Currency

ഒമാനില്‍ വൈദ്യുതി, ജല മേഖലയിലെ കമ്പനികള്‍ക്ക് പുതിയ സ്വദേശിവത്കരണ തോത്

സ്വന്തം ലേഖകന്‍Monday, September 9, 2019 1:57 pm
oman00

മസ്‌കത്ത്: വൈദ്യുതി, ജല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് ഉത്തരവ് പുറത്തിറക്കി. വൈദ്യുതി, ജല മേഖലയിലെ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികളെല്ലാം പുതിയ സ്വദേശിവത്കരണ തോത് പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ചില തസ്തികകളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മലയാളികളടക്കം വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവ്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ജല കമ്പനികളിലെ മാനേജീരിയല്‍ തസ്തികകളില്‍ പൂര്‍ണ സ്വദേശിവത്കരണമാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. മുപ്പത് ശതമാനത്തില്‍ തുടങ്ങി കരാര്‍ കാലാവധിയുടെ മൂന്നാം വര്‍ഷമാണ് പൂര്‍ണ സ്വദേശിവത്കരണം പ്രാബല്ല്യത്തില്‍ വരുക. വൈദ്യുതി കമ്പനികളിലാകെട്ട കരാര്‍ കാലാവധിയുടെ തുടക്കം മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ 90 ശതമാനവും സ്വദേശിവത്കരണവും വേണം. ജല മേഖലയിലെ കമ്പനികളില്‍ മാനേജര്‍ക്ക് പുറമെ, ഫീല്‍ഡ് ടീം ലീഡര്‍, സബ്‌സ്‌ക്രൈബര്‍ സര്‍വിസസ് സൂപ്പര്‍വൈസര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലും സ്വദേശി തൊഴിലാളികളെ നിയമിക്കേണ്ടി വരും.

എഞ്ചിനീയര്‍ തസ്തികകളില്‍ അമ്പത് ശതമാനത്തിലാണ് സ്വദേശിവത്കരണം തുടങ്ങുക. അഞ്ചാം വര്‍ഷം ഇത് 75 ശതമാനമായി ഉയരും. വൈദ്യുതി മേഖലയിലെ കമ്പനികളിലെ എഞ്ചിനീയര്‍ തസ്തികകളില്‍ 40 ശതമാനത്തിലാണ് തുടക്കം. ഇത് ക്രമമായി ഉയര്‍ന്ന് നാലാം വര്‍ഷത്തില്‍ 80 ശതമാനമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x