Currency

സര്‍ക്കാര്‍ സേവനം: ഫീസ് പണമായി വാങ്ങില്ല; ഇലക്‌ട്രോണിക് പേമെന്റ് സംവിധാനം മാത്രം

സ്വന്തം ലേഖകന്‍Monday, October 7, 2019 2:10 pm
online-pay

മസ്‌കത്ത്: സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പണമായി സ്വീകരിക്കുന്ന രീതി ഒമാന്‍ ഒഴിവാക്കുന്നു. സര്‍ക്കാറിലേക്കുള്ള എല്ലാ വരുമാനങ്ങളും ഇനി ഇലക്‌ട്രോണിക് പേമെന്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമുള്ള ഫീസ് ഇ-പേമെന്റിലൂടെ മാത്രം സ്വീകരിക്കുന്നരീതി നിലവില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഇലക്‌ട്രോണിക് രീതിയില്‍ ശേഖരിക്കുന്ന തുകക്ക് ഒരു ശതമാനം കമീഷന്‍ ബാങ്കുകള്‍ക്ക് നിലവില്‍ നല്‍കണം. പരമാവധി അഞ്ചു റിയാല്‍ വരെയാണ് ഈ കമീഷന്‍. സ്വദേശികളില്‍ നിന്ന് ഈ തുക ഈടാക്കില്ലെന്നും പകരം സര്‍ക്കാര്‍ വഹിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ സേവനങ്ങള്‍ക്കുള്ള ഫീസിനൊപ്പം കമീഷന്‍ തുകയും നല്‍കേണ്ടിവരും. ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും സര്‍ക്കുലറില്‍ പറയുന്നു.

118/2008ാം നമ്പര്‍ മന്ത്രിതല ഉത്തരവിന്റെ ഭാഗമായുള്ള ധനകാര്യ നിയമത്തിന്റെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണ് സര്‍ക്കുലര്‍. വിവിധ മേഖലകളില്‍ ഇലക്‌ട്രോണിക് പേമെന്റ് സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നാളുകളായി നടത്തിവരുകയാണ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് പേമന്റെ് രീതി നടപ്പാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x