Currency

ശമ്പളം വൈകുന്നുണ്ടോ, പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, May 9, 2019 12:50 pm
embas
Garshom-Norway-IC

അബുദാബി: തൊഴിലുടമ ശമ്പളം നല്‍കാന്‍ വൈകുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വിവിധ ഭാഷകളില്‍ എംബസി അറിയിപ്പ് നല്‍കിയത്. ശമ്പളം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നുണ്ടെങ്കില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വിസ തട്ടിപ്പുകള്‍ വ്യാപമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ഒരിക്കലും ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ജോലി ഓഫറും മറ്റ് വിവരങ്ങളും നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഉറപ്പുവരുത്തണം. റിക്രൂട്ടിങ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി യുഎഇയില്‍ കുടുംങ്ങിയവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം എംബസി ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x