Currency

കോഴിക്കോട്ടുനിന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് അനുമതി

സ്വന്തം ലേഖകന്‍Friday, June 7, 2019 1:19 pm
emirates
Garshom-Norway-IC

കരിപ്പൂര്‍: ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി. എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു.

കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x