Currency

യു.എ.ഇയില്‍ 24 മണിക്കൂറിനകം എമിറേറ്റ്‌സ് ഐ.ഡി; പദ്ധതിക്ക് വന്‍ സ്വീകാര്യത Close

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:02 pm
emirates-id

ദുബായ്: യു.എ.ഇയില്‍ റസിഡന്റ് വിസയുള്ളവര്‍ക്കും പൗരന്മാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ 24 മണിക്കൂറിനകം എമിറേറ്റ്‌സ് ഐഡി ലഭ്യമാക്കുന്ന പദ്ധതിക്ക് സ്വീകാര്യതയേറി. 2013ല്‍ ആരംഭിച്ചതാണ് പദ്ധതി. ഇതുവഴി ആദ്യഘട്ടത്തില്‍ മാത്രം 99,000ല്‍ പരം ഐഡികളുടെ വിതരണമാണ് നടന്നത്.

കാലതാമസം കൂടാതെ വികേന്ദ്രീകൃത സംവിധാനം മുഖേന കാര്‍ഡുകള്‍ വേഗത്തില്‍ പ്രിന്റ് ചെയ്താണ് ആവശ്യക്കാര്‍ക്ക് ഐ.ഡി അനുവദിക്കുന്നത്. 150 ദിര്‍ഹമാണ് ഇതിനായി സര്‍വിസ് ചാര്‍ജ് ഇനത്തില്‍ അടക്കേണ്ടത്. സര്‍വിസ് സെന്ററുകളിലെത്താന്‍ സാധിക്കാത്ത പ്രായമുള്ളവരില്‍ല്‍ നിന്ന് അടിയന്തര സര്‍വിസ് ചാര്‍ജ് ഈടാക്കില്ല. ഐ.ഡി നഷ്ടപ്പെട്ടാലും പുതുക്കുന്ന സമയത്തും ഈ സംവിധാനത്തിലൂടെ വളരെ വേഗത്തില്‍ എമിറേറ്റ്‌സ് ഐഡി എടുക്കാനാവും.

ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തിലും സമയബന്ധിതമായും മികച്ച നിലവാരത്തിലും സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x