ബര്‍ലിന്‍: ജോലിയുടെ ആവശ്യത്തിനായി നടത്തുന്ന യാത്രകള്‍ക്ക്, ഡ്യൂട്ടി സമയത്തിനു തുല്യമായ ശമ്പളം മണിക്കൂറിനു കണക്കാക്കി തൊഴിലുടമ നല്‍കണമെന്ന് ജര്‍മനിയിലെ ഫെഡറല്‍ ലേബര്‍ കോടതി. ജോലിയുടെ ഭാഗമായി ഫീല്‍ഡിലോ വിദേശത്തോ പോകുന്നവര്‍ക്ക് അധിക പ്രതിഫലം ആവശ്യപ്പെടാന്‍ വഴി തുറക്കുന്നതാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
താല്കാലികമായി വിദേശത്തേക്ക് അയയ്ക്കുകയാണെങ്കില്, ജീവനക്കാരന് യാത്ര പുറപ്പെടുന്ന സമയം മുതല്‍ തിരിച്ചെത്തുന്ന സമയം വരെ ജോലിയുടെ ഭാഗമായി കണക്കാക്കണം. ചൈനയിലേക്ക് ജോലിക്ക് നിയോഗിക്കപ്പെട്ട റൈന്‍ലാന്‍ഡ് പലാറ്റിനേറ്റ് സ്വദേശിയായ ജീവനക്കാരന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന വിധി വന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.