Currency

വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി യു.എ.ഇയിലെ ടെലികോം കമ്പനികള്‍

സ്വന്തം ലേഖകന്‍Tuesday, January 9, 2018 3:18 pm
Video-calling-facility
XPARADISE compressed

ഷാര്‍ജ: യു.എ.ഇയിലെ ടെലികോം കമ്പനികള്‍ വീഡിയോ കോളിങിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. മാസം 50 ദിര്‍ഹം മുടക്കിയാല്‍ ലോകത്ത് എവിടേക്കും ഇന്റര്‍നെറ്റ് വഴി വീഡിയോ കോള്‍ നടത്താവുന്ന സൗകര്യമാണ് ടെലികോം കമ്പനിയായ ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ ചാറ്റിംങ് സംവിധാനമായ സ്‌കൈപ്പ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ വീഡിയോകോള്‍ സൗകര്യവുമായി ടെലികോം കമ്പനിയായ ഇത്തിസലാത്ത് രംഗത്തെത്തി.

യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് ഇന്റര്‍നെറ്റ് വഴി വീഡിയോ, ഓഡിയോ കോള്‍ ചെയ്യാന്‍ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് ഇത്തിസലാത്ത് അനുമതി നല്‍കിയത്. സീ മീ, അല്ലെങ്കില്‍ ബോട്ടിം എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലുമൊന്ന് ഡൗണ്‍ലോഡ് ചെയ്യണം. കോള്‍ സ്വീകരിക്കുന്നവരുടെ മൊബൈലിലും ഈ ആപ്ലിക്കേഷന്‍ വേണം. മൊബൈല്‍ ഫോണിലെ ഡാറ്റ ഉപയോഗിച്ചാണ് വീഡിയോ കോള്‍ ചെയ്യുന്നതെങ്കില്‍ മാസം 50 ദിര്‍ഹം ഇതിനായി ഈടാക്കും.

പ്രീപെയ്ഡ് കാര്‍ക്കും, പോസ്റ്റ്‌പെയ്ഡുകാര്‍ക്കും ആപ് ഇന്റസ്റ്റാള്‍ ചെയ്താല്‍ 1012 എന്ന നന്പറിലേക്ക് എസ് എം എസ് അയച്ച് ഇന്റര്‍നെറ്റ് കോള്‍ ആക്ടിവേറ്റ് ചെയ്യാം. നാട്ടില്‍ പ്രിയപ്പെട്ടവരെ കണ്ട് കുറഞ്ഞചെലവില്‍ കണ്ട് സംസാരിക്കാം എന്നതിനാല്‍ പ്രവാസികളും ഈ സംവിധാനത്തെ സ്വാഗതം ചെയ്യുകയാണ്. ഭാവിയില്‍ ഇത്തരം കൂടുതല്‍ ആപ്ലിക്കേഷനുകള്‍ക്ക് അനുമതി ലഭിച്ചേക്കാമെന്നും സൂചനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x