ബർലിൻ: ജർമ്മനിയിൽ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സര്‍ക്കാരിന്റെ നിരവധി പരിഷ്കരണങ്ങള്‍ പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്നുണ്ട്. അവ ചുവടെ കൊടുക്കുന്നു:
- പെന്ഷന് കോണ്ട്രിബ്യൂഷന് കുറയും, പെന്‍ഷനുകള്‍ മൂന്നു ശതമാനം വരെ കൂടും
- ഹാര്‍ട്ട്സ് 4 ആനൂകൂല്യത്തിന്റെ ഘടനയില്‍ മാറ്റം വരും
- കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും
- ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകൾ കുറയും
- 500 യൂറോ നോട്ട് ഇല്ലാതാകും
- പുതിയ കാറുകള്‍ക്ക് നികുതി വർധിക്കും സ്
- ട്രീമിങ് സേവനങ്ങളുടെ ജിയോബ്ളോക്കിങ് ഇല്ലാതാകും
- ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ സര്ചാര്ജില്ലാതെ നടത്താനാകും
- യാത്രാച്ചെലവ് കൂടും
- വിദ്യാര്‍ഥിനികള്‍ക്കും അപ്രന്റീസുകള്‍ക്കും ഗര്‍ഭകാല സംരക്ഷണം ഉറപ്പാക്കും
- ശമ്പളത്തിലെ സ്ത്രീ പുരുഷ വ്യത്യാസത്തില്‍ സുതാര്യത കൈവരിക്കും
- ചൈല്‍ഡ് ബെനിഫിറ്റും ചൈല്‍ഡ് അലവന്‍സും വർധിക്കും
- ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള കോണ്ട്രിബ്യൂഷന് വർധിക്കും
- പഴയതും പുതിയതുമായ ഫെഡറല്‍ സ്റേററ്റുകള്‍ തമ്മിലുള്ള പെന്‍ഷനില്‍ തുല്യത വരും
- നേരത്തെ വിരമിക്കുന്നവര്‍ക്ക് കൂടുതല്‍ പണം നൽകുന്ന രീതി പ്രാബല്യത്തിൽ വരും
- വ്യവസായ മേഖലയില്‍ മിനിമം വേതനം കൂടും വർധിക്കും
- പുതിയ കാറുകള്‍ ഇകോള് ഡ്യൂട്ടി നൽകേണ്ടി വരും
- റെയ്ല്‍വേയില്‍ മദ്യനിരോധനം പ്രാബല്യത്തിൽ വരും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.