Currency

ഡാലസിലെ താപനില അടുത്ത രണ്ടു ദിവസങ്ങളില്‍ 110 ഡിഗ്രി വരെ ഉയരുമെന്നുമുന്നറിയിപ്പ് Close

സ്വന്തം ലേഖകന്‍Sunday, July 22, 2018 12:15 pm
Excessive Heat

ഡാലസ്: നോര്‍ത്ത് ടെക്‌സസിലെ ഡാലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അടുത്തരണ്ടു ദിവസം താപനില 110 ഫാരന്‍ഹിറ്റ് വരെ ഉയരുമെന്നു നാഷണല്‍ വെതര്‍സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 18 ബുധന്‍ ഡാലസ് വിമാനത്താവളത്തില്‍ 110 ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച 107, വെള്ളി 108 എന്നിങ്ങനെയായിരുന്നു താപനില.

അലര്‍ജിയും ശ്വാസകോശ രോഗവുമുള്ളവരെ ഇതു കാര്യമായി ബാധിക്കുമെന്നുമെത്തഡിസ്റ്റ് ചാര്‍ട്ടന്‍ മെഡിക്കല്‍ സെന്ററിലെ പള്‍മനോളജിസ്റ്റ് ഡോ.സ്റ്റീഫന്‍ മുള്ളര്‍ പറഞ്ഞു. വാഹനമുപയോഗിക്കാന്‍ ടയര്‍ പ്രഷറും ബാറ്ററിയും പരിശോധിച്ചു പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണമെന്നും യാത്ര ചെയ്യുന്നവര്‍ വെള്ളക്കുപ്പികള്‍ കൈവശംവയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാസ്തമനത്തിനു ശേഷം മാത്രം പുറത്തിറങ്ങി നടക്കുന്നതാണ് നല്ലതെന്നും മുന്നിയിപ്പില്‍ പറയുന്നു.

അതേ സമയം, വൈദ്യുതി ഉപയോഗം ടെക്‌സസില്‍ റിക്കാര്‍ഡ് കടന്നു. വൈകിട്ട് 4 മുതല്‍ 5 വരെ ശരാശരി 72,192 മെഗാവാട്ടാണ് ഉപയോഗിക്കുന്നതെന്ന് ടെക്‌സസ് ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x