Currency

ബ്രാന്‍ഡുകളുടെ വ്യാജന്‍: 4,879 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 30 വെബ്‌സൈറ്റുകളും അടപ്പിച്ചു

സ്വന്തം ലേഖകന്‍Monday, August 6, 2018 11:22 am
online shopping
XGCUAdvt-750x80
new1

 

ദുബായ്: ദുബായില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 30 വെബ്‌സൈറ്റുകളും ദുബായ് സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ്  ദുബായ് സാമ്പത്തികവികസന വകുപ്പ് അടപ്പിച്ചത്. ഈ അക്കൗണ്ടുകള്‍ക്ക് 33 ദശലക്ഷത്തിലേറെ ഫോളേവേഴ്‌സുണ്ടായിരുന്നു. വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 30 വെബ്‌സൈറ്റുകളും കഴിഞ്ഞ ആറുമാസത്തിനിടെ വകുപ്പ് അടച്ചുപൂട്ടിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് നടപടി.

ബ്രാന്‍ഡ് ഉടമകളുടെ കൂടി സഹകരണത്തോടെയായിരുന്നു നടപടി. നിയമവിരുദ്ധമായി ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 24 മണിക്കൂറും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600545555 എന്ന ഫോണ്‍ നമ്പറിലോ, dubai consumers എന്ന ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയോ അധികൃതരെ വിവരമറിയിക്കാം.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x