Currency

ഫയല്‍ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിര്‍ത്തലാക്കി

സ്വന്തം ലേഖകന്‍Tuesday, August 6, 2019 2:49 pm
hospital
Garshom-Norway-IC

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഈടാക്കിവരുന്ന ഫയല്‍ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിര്‍ത്തലാക്കി. ചികിത്സ തേടിയെത്തുന്നവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയത്തന്റെ നടപടി. ഉത്തരവ് പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ആരോഗ്യാമന്ത്രാലയത്തിലെ പ്രൈവറ്റ് മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ നജ്ജാര്‍ മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ ആശുപത്രികളിലെ ഫയല്‍ ഓപ്പണിങ് ഫീസ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി സര്‍ക്കാരിന് മുന്നിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സനിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ ചുവടു പിടിച്ചു സ്വകാര്യ ക്ലിനിക്കുകളും നിരക്കുകളില്‍ വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഇതിനു പുറമെയാണ് ചകിത്സാനടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് ഫയല്‍ ഓപ്പണിംഗ് എന്ന പേരിലും സ്വകാര്യ ക്ലിനിക്കുകള്‍ രോഗികളില്‍ നിന്ന് പണം ഈടാക്കുന്നത്. പല സ്ഥാപനങ്ങളും വ്യത്യസ്ത നിരക്കിലാണ് ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന്ഫീസ് ഈടാക്കുന്നത്. ഒരു ദീനാര്‍ മുതല്‍ അഞ്ചു ദീനാര്‍വരെയാണ് സാധാരണഗതിയില്‍ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് താഴ്ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് വലിയ ആശ്വാസമാകും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x