Currency

കുവൈത്തില്‍ ഇനി ശമ്പളം നല്‍കാന്‍ വൈകിയാല്‍ സ്ഥാപനങ്ങളുടെ ഫയല്‍ മരവിപ്പിക്കും

സ്വന്തം ലേഖകന്‍Wednesday, June 12, 2019 4:00 pm
salary
Garshom-Norway-IC

കുവൈത്ത് സിറ്റി: ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത്. എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ജീവനകകാരുടെ ശമ്പളം നല്‍കിയില്ലെങ്കില്‍ ഫയല്‍ മരവിപ്പിക്കുമെന്നാണ് മാന്‍ പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി കരാറുകാര്‍ക്കും ചെറുകിട ബിസിനസ് സംരംഭകര്‍ക്കും ബാധകമാകുന്നതാണ് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. എട്ടാം തീയതിയായിട്ടും ശമ്പളവിതരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ഫയല്‍ മരവിപ്പിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശംബളം നല്‍കാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഇതോടൊപ്പം ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x