Currency

വാഹനമോടിക്കുന്നതിനിടെയുള്ള നിയമലംഘനത്തിന് ദുബായില്‍ വീണ്ടും പിഴ ഇളവ്

സ്വന്തം ലേഖകന്‍Saturday, November 9, 2019 12:47 pm
traffic-violation

ദുബായ്: ദുബായില്‍ വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് അടക്കേണ്ട പിഴയില്‍ വീണ്ടും ഇളവ്. പിഴ വിധിച്ചശേഷം പിന്നീട് ഒരുവിധ റോഡ് നിയമലംഘനവും നടത്താത്തവരാണെങ്കില്‍ തുകയുടെ നാലിലൊരു ഭാഗം അടച്ചാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായ് പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് പുതിയ ഇളവ്.

ഗതാഗത നിയമലംഘനം ആവര്‍ത്തിക്കാത്തവരുടെ ഫൈനിലാണ് ഗണ്യമായ ഇളവ് അനുവദിക്കുന്നത്. ഫെബ്രുവരി മുതല്‍ മൂന്നു മാസത്തേക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം. തുടര്‍ന്നുള്ള ആറു മാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവര്‍ക്ക് 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. ഒമ്പത് മാസത്തേക്ക് നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനം ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവര്‍ക്ക് നൂറു ശതമാനവും ഇളവ് നേടാമെന്നും പദ്ധതി വ്യക്തമാക്കുന്നു.

മൂന്നാം ഘട്ടം ദുബായ് പൊലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയുമാണ് ആരംഭിച്ചത്. പദ്ധതി ആരംഭിച്ചതോടെ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും മരണനിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x