Currency

ഓടിക്കുന്നവര്‍ക്കു ലൈസന്‍സില്ലെങ്കില്‍ ഉടമയ്ക്കും ശിക്ഷ

സ്വന്തം ലേഖകന്‍Monday, August 12, 2019 3:51 pm
drive

അബുദാബി: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. കൗമാരക്കാരും ലൈസന്‍സില്ലാത്ത വീട്ടമ്മമാരും വാഹനമോടിച്ച് അപകടം വരുത്തുന്ന സാഹചര്യത്തിലാണിത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കും. അപകടങ്ങള്‍ കൂടുന്നതിനാല്‍ നിലവിലുള്ള ശിക്ഷയില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 3 മാസം തടവും 5,000 ദിര്‍ഹം പിഴയുമാണ് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരമുള്ള ശിക്ഷ.

ഈ വര്‍ഷം 6 മാസത്തിനിടെ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 68 പേരെ പിടികൂടി. ഇവരില്‍ 17 പേര്‍ കൗമാരക്കാരാണ്. ആഘോഷാവസരങ്ങളിലും അവധി ദിവസങ്ങളിലുമാണ് നിയമലംഘനങ്ങള്‍ കൂടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x