Currency

5 വർഷത്തെ വിസയിൽ മാതാപിതാക്കളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ അവസരമൊരുങ്ങുന്നു Close

സ്വന്തം ലേഖകൻSaturday, September 24, 2016 3:33 pm

ഓസ്ട്രേലിയയിലെ കുടിയേറ്റക്കാർക്ക് തങ്ങളുടെ മാതാപിതാക്കളെ അഞ്ച് വർഷത്തെ താൽക്കാലിക വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള അവസരമൊരുങ്ങുന്നു.

സിഡ്നി: ഓസ്ട്രേലിയയിലെ കുടിയേറ്റക്കാർക്ക് തങ്ങളുടെ മാതാപിതാക്കളെ അഞ്ച് വർഷത്തെ താൽക്കാലിക വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള അവസരമൊരുങ്ങുന്നു. നിലവിൽ ഒരു വർഷത്തെ വിസ മാത്രമാണു താൽക്കാലികമായി ലഭിക്കുകയുള്ളൂ. ഇതിൽ കൂടുതൽ രാജ്യത്ത് തങ്ങണമെങ്കിൽ കൂടുതൽ തുക നൽകി കോണ്ട്രിബ്യൂട്ടറി വിസയെടുക്കേണ്ടതായിട്ടുണ്ട്.

കുടിയേറ്റകാര്യ സഹമന്ത്രി അലക്സ് ഹോക്ക് ആണു ഇക്കാര്യം അറിയിച്ചത്. പെർമനന്റ് വിസയ്ക്ക് കുടിയേറ്റക്കാർക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും അതിനാലാണു ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ നിലവിൽ 50,000 ഡോളറോളം നൽകി എടുക്കുന്ന കോണ്ട്രിബ്യുട്ടറി പേരന്റ് വിസയുടെ ഫീസ് വർധിപ്പിക്കാൻ പ്രൊഡക്റ്റിവിറ്റി കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്. 410,000 ഡോളർ വരെ രാജ്യത്തെത്തുന്ന പ്രായമേറിയ വ്യക്തികൾക്ക് വേണ്ടി വെൽഫെയർ പദ്ധതികളിലൂടെ ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അതിനാൽ കോണ്ട്രിബ്യൂട്ടറി പേരന്റ് വിസ ഫീസ് വർധിപ്പിക്കണമെന്നുമാണു നിർദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “5 വർഷത്തെ വിസയിൽ മാതാപിതാക്കളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ അവസരമൊരുങ്ങുന്നു”

  1. I know this if off topic but I’m looking into starting my own weblog and was wondering what all is required to get setup?

    I’m assuming having a blog like yours would cost a
    pretty penny? I’m not very web smart so I’m
    not 100% positive. Any recommendations or advice would
    be greatly appreciated. Kudos

  2. Curtis says:

    With havin so much content and articles do you ever run into
    any problems of plagorism or copyright infringement?

    My site has a lot of exclusive content I’ve either written myself or outsourced but it
    seems a lot of it is popping it up all over the internet without
    my authorization. Do you know any techniques to help reduce content from being stolen? I’d truly appreciate it.

Leave a Comment

Your email address will not be published. Required fields are marked *

Top
x