Currency

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം ആരംഭിക്കും Close

സ്വന്തം ലേഖകന്‍Tuesday, January 9, 2018 3:25 pm
Kannur-airport

കണ്ണൂര്‍: ഈ വര്‍ഷം പകുതിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്ളി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും ഈ സര്‍വീസ് ഉണ്ടായിരിക്കും. ഇതിനു പുറമെ ജെറ്റ് എയര്‍വെയ്സ്, ഗോ എയര്‍ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ദമാം, അബുദാബി എന്നിവിടങ്ങളിലേക്ക് യഥാക്രമം ഇന്റര്‍നാഷണല്‍ സര്‍വീസ് നടത്താനും ധാരണയായിട്ടുണ്ട്.

എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വെയ്സ്, എത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്സ്, ടൈഗര്‍ എയര്‍വെയ്സ് എന്നീ കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x