Currency

വിദേശ കമ്പനികളിലെ 30% തൊഴിലാളികള്‍ സ്വദേശികളാകണം; ലംഘിക്കുന്നവര്‍ക്ക് ലൈസന്‍സില്ല

സ്വന്തം ലേഖകന്‍Tuesday, July 16, 2019 3:43 pm
company
Garshom-Norway-IC

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളിലെ തൊഴിലാളികളില്‍ 30% സ്വദേശികള്‍ ആയിരിക്കണമെന്ന് നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന അതോറിറ്റി നിര്‍ദേശിച്ചു. ഇതു ലംഘിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്ന് അതോറിറ്റി ഡയറക്ടര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബര്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി.

സ്ഥാപനത്തില്‍ 60-80% സ്വദേശികളുണ്ടെങ്കില്‍ ലൈസന്‍സും നിര്‍ണയിക്കപ്പെട്ട ചില ആനുകൂല്യങ്ങളും അനുവദിക്കും. 85 മുതല്‍ 100% വരെ സ്വദേശികളാണെങ്കില്‍ ലൈസന്‍സും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കും.

അതേസമയം കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് സാലെ അല്‍ അഷൂര്‍ എംപി ആവശ്യപ്പെട്ടു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x