Currency

കുവൈത്തില്‍ 80 തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ

സ്വന്തം ലേഖകന്‍Monday, June 10, 2019 12:51 pm
kuwait
Garshom-Norway-IC

കുവൈത്ത് സിറ്റി: കുവൈത്തില്‍ 80 തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍ നടപ്പിലാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീല്‍ വ്യക്തമാക്കി.തൊഴില്‍ മേഖലയില്‍ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയില്‍ കഴിവ് തെളിയിക്കേണ്ടിവരും. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്.

സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷണല്‍ തസ്തികകളില്‍ വരുംവര്‍ഷങ്ങളില്‍ തൊഴില്‍ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എന്‍ജിനീയര്‍മാര്‍ക്കിടയില്‍ നടത്തിയ പരിഷ്‌കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.. ഇതേ മാതൃക മറ്റു പ്രഫഷണുകളിലും നടപ്പാക്കുമ്പോള്‍ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x