കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ശൈത്യകാല ക്യാംപിനു 15ന് തുടക്കമാകും. മരുഭൂമിയില്‍ നിര്‍ണയിക്കപ്പെട്ട ഇടങ്ങളിലാണ് തമ്പുകള്‍ കെട്ടാന്‍ അനുമതി. ഷെയ്ഖ് ജാബര്‍ പാലത്തിന്റെ ഓരത്ത് രണ്ട് കരകളെ ബന്ധിപ്പിക്കും വിധമുള്ള തീരമേഖലയിലും ഇത്തവണ തമ്പ് കെട്ടാന്‍ അനുമതി നല്‍കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. തമ്പ് കെട്ടുന്നതിന് 50 ദിനാര്‍ ഫീസ് നല്‍കണം.
തിരിച്ച് ലഭിക്കുംവിധം 300 ദിനാര്‍ ഗാരന്റി തുകയും അതോടൊപ്പം അടയ്ക്കണം. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് തുക അടയ്ക്കേണ്ടത്. ഒരു തമ്പിന് 1000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അനുവദിക്കുക. സൈനിക സംവിധാനങ്ങള്‍ക്ക് സമീപവും ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പികള്‍ കടന്നുപോകുന്ന ഇടങ്ങളിലും ശൈത്യകാല ക്യാംപ് അനുവദിക്കുന്നതല്ല. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് തമ്പുകള്‍ കെട്ടേണ്ടത്.
തമ്പ് കെട്ടാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തൊട്ട് ക്യാംപുകളില്‍ പാലിക്കേണ്ട മര്യാദകള്‍ക്ക് വരെ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. വേനല്‍ക്കാലങ്ങളില്‍ എന്ന പോലെ ശൈത്യകാലങ്ങളിലും മരുഭൂമിയില്‍ തമ്പ് കെട്ടി പാര്‍ക്കുന്ന പതിവ് പഴയകാലം തൊട്ടുള്ളതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.