Currency

നബിദിനം: അബുദാബിയില്‍ ശനിയാഴ്ച പാര്‍ക്കിങ് സൗജന്യം Close

സ്വന്തം ലേഖകന്‍Friday, November 8, 2019 2:25 pm
parking00

അബുദാബി: നബിദിനം പ്രമാണിച്ച് ശനിയാഴ്ച പൊതു അവധിയായതിനാല്‍ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 9ന് രാവിലെ 7.59 മുതല്‍ 10ന് രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകൂടി കണക്കിലെടുത്താല്‍ തുടച്ചയായി 2 ദിവസം പാര്‍ക്കിങ് സൗജന്യമായിരിക്കും.

റെസിഡന്റ് പാര്‍ക്കിങ് പെര്‍മിറ്റുള്ള പാര്‍ക്കിങില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെ നിര്‍ത്തിയിടാനും പാടില്ല. ബസ്, ജലഗതാഗത സേവനങ്ങള്‍ പതിവുപോലെ തുടരും. വെബ്‌സൈറ്റ്: www.itc.gov.ae ഫോണ്‍ 800 88888


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x