Currency

ദേശീയ ദിനം: ദുബായ് ടാക്‌സികളില്‍ അണ്‍ലിമിറ്റഡ് ഫ്രീ വൈഫൈ

സ്വന്തം ലേഖകന്‍Tuesday, December 3, 2019 11:51 am
wifi

ദുബായ്: 48-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ടാക്‌സിയില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ലഭിക്കും. ടെലികോം കമ്പനിയായ ഡു ആണ് മറ്റൊരു സാങ്കേതിക സ്ഥാപനവുമായി സഹകരിച്ച് 48 മണിക്കൂര്‍ നേരത്തേക്ക് പരിധികളില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറാത്തി ഉപഭോക്താക്കള്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് 48 ജിബി സൗജന്യ മൊബൈല്‍ ഇന്റര്‍നെറ്റും ഡു പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലാണ് രണ്ട് ആനുകൂല്യങ്ങളും ലഭ്യമാവുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x