Currency

പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു

സ്വന്തം ലേഖകൻSunday, December 18, 2016 7:50 am
Award
XGCUAdvt-750x80

മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മലാക്ക കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മാനവവിഭവ ശേഷി മന്ത്രി ദത്തുക് മഹാദേവൻ ഗർഷോം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.  മലാക്കാ ഉപമുഖ്യമന്ത്രി യുനെസ്‌ ഹുസൈൻ പുരസ്‌കാര ദാനച്ചടങ്ങിന്റെ  ഉത്‌ഘാടനം നിർവഹിച്ചു . 

 അബുദാബിയിലെ എൻ.ടി.എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്, മണി മേനോൻ മലേഷ്യ, അമേരിക്കയിലെ മലയാളി ശാത്രജ്ഞൻ ഡോ. രാജേഷ് കുമാർ, കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, ഷിജോ ഫ്രാൻസിസ്, ബാംഗ്ലൂർ എന്നിവരാണ് ഈ വർഷത്തെ ഗർഷോം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്. 2016 മികച്ച പ്രവാസി മലയാളി സംഘടനക്കുള്ള പുരസ്‌കാരം ഹോങ്കോങ്ങിലെ മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചർ (മാക്) നുവേണ്ടി സ്ഥാപക സെക്രട്ടറി  സുരേഷ് ഏറ്റുവാങ്ങി.

ഓൾ മലേഷ്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീല മേനോൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എൻ ആർ നമ്പ്യാർ, തൻ ശ്രീ രവീന്ദ്രൻ മേനോൻ, ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂനിയർ, ഗർഷോം ഫൌണ്ടേഷൻ സെക്രട്ടറി ജിൻസ് പോൾ, ഗർഷോം ഇൻഫോമീഡിയ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജൈജോ ജോസഫ്, മലാക്കാ കേരള സമാജം പ്രസിഡന്റ് ഡോ. ജയശങ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ  2002 മുതലാണ് ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്. ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലേഷ്യൻ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നി സംഘടനകളാണ് പതിനൊന്നാമത് ഗർഷോം അവാർഡുദാന ചടങ്ങിന് ആദിത്യമരുളിയത്. ചടങ്ങിനോടനുബന്ധിച്ചു മലാക്ക കേരള സമാജം അംഗങ്ങളും കുട്ടികളും ചേർന്ന്  അവതരിപ്പിച്ച ദീപാവലി-ക്രിസ്മസ് ഷോയും അരങ്ങേറി. കേരളത്തിന്റെയും മലേഷ്യയിലെയും സാംസകാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങിന് കൊഴുപ്പേകി.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x