Currency

പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ ടോക്കിയോയിൽ സമ്മാനിച്ചു

സ്വന്തം ലേഖകൻSaturday, October 13, 2018 11:28 am
Award-2018JP
XGCUAdvt-750x80

ടോക്കിയോ: 13-മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ ടോക്കിയോയിൽ നടന്ന ചടങ്ങിൽ ജപ്പാൻ പാർലമെൻറ് അംഗം നഖമുര റികാക്കോ എം പി സമ്മാനിച്ചു. പി കെ അബ്ദുള്ള കോയ (അബുദാബി), ജോ മാത്യൂസ് (അമേരിക്ക), പ്രൊഫ. ഡോ. ശക്തികുമാർ (ജപ്പാൻ), അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യൻ (കുവൈറ്റ്), സുനീഷ് പാറക്കൽ (ജപ്പാൻ), സ്റ്റീഫൻ അനത്താസ് (സിങ്കപ്പൂർ), അനിൽ രാജ് മങ്ങാട്ട് (ജപ്പാൻ), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ (മലേഷ്യ), പോൾ പുത്തൻപുരയ്ക്കൽ (ഫിലിപ്പൈൻസ്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയായ നോർവേയിലെ നോർവീജിയൻ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് ബിന്ദു സാറ വറുഗ്ഗീസാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ശനിയാഴ്ച രാവിലെ 11 നു ടോക്കിയോ ബേ ടോക്കിയു ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ സിദ്ധാർഥ് സിംഗ്, ആസ്ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുൻ എം.എൽ.എ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കൽ കമ്പനി സ്ഥാപകൻ ടെറ്റ് സുയുകി, അവാർഡ് ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്), ജോളി തടത്തിൽ ജർമനി, ജപ്പാനിലെ മലയാളി സംഘടനയായ നിഹോൺ കൈരളി സ്ഥാപക അംഗം സുരേഷ് ലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്‌ജോ ജോസഫ്, ശ്രീകുമാർ ബി എ, ജോളി ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കേരളത്തിന് പുറത്തു സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ്‌ ഉയർത്തിയ മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x