Currency

ഗർഷോം പുരസ്‌കാരങ്ങൾ ആഗസ്റ്റ് 24 നു നോർവേയിൽ സമ്മാനിക്കും; 22 മുതൽ ഗർഷോം ഗ്ലോബൽ കോൺഫറൻസ്

ബിന്ദു സജി വറുഗീസ്Tuesday, April 2, 2019 5:19 pm
Garshom-Awards-Norway
Garshom-Norway-IC

ഒസ്ലോ (നോർവേ): 14- മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 6നു നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. നോർവീജിയൻ മലയാളി അസോസിയേഷൻ (നന്മ) ആതിഥ്യമരുളുന്ന ചടങ്ങു ഓസ്ലോയിലെ സ്കാൻഡിക്‌ സോളി ഹോട്ടലിലാണ് നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

ആഗസ്റ്റ് 22 മുതൽ 26 വരെ ഗർഷോം ഗ്ലോബൽ കോൺഫറൻസും നോർവേയിൽ നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് norway2019@garshom.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്കുമാണ് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തു സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും പ്രവാസി മലയാളികളുടെ മികവുറ്റ മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിക്കും.

സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ്‌ ഉയർത്തിയ പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x