Currency

ഗർഷോം പ്രവാസി പുരസ്‌കാരങ്ങൾ: ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻSunday, August 18, 2019 7:44 am
Garshom-Awards-2019Norway
Nominations-2020

ബാംഗ്ലൂർ: സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ്‌ ഉയർത്തുകയും ചെയ്തവരെ ആദരിക്കുവാൻ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഗർഷോം പ്രവാസി പുരസ്‌കാരങ്ങൾ ഇന്ന് (ഞായറാഴ്ച) പ്രഖ്യാപിക്കും.

മുൻ കർണാടക എം എൽ എ ഇവാൻ നിഗളി ചെയർമാനായ സമിതിയാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. തിരൂർ മലയാളം യൂണിവേഴ്സിറ്റി അസി. പ്രൊഫസറും നോവലിസ്റ്റുമായ ഡോ. അൻവർ അബ്ദുല്ല, നോർവേയിൽ ആർട്ടിക് യൂണിവേഴ്സിറ്റി (UiT) പ്രൊഫസർ ബിന്ദു സാറ വർഗീസ്, ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച 947 നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 6നു നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ സ്കാൻഡിക്‌ സോളി ഹോട്ടലിലാണ് ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനചടങ്ങു നടക്കുന്നത്. നോർവേയിലെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലേസ്റ്റ്വെയ്റ്റ് ബ്ലോക്‌ലിൻഗർ അവാർഡുകൾ സമ്മാനിക്കും. നോർവേയിലെ ഇന്ത്യൻ അംബാസിഡർ കൃഷ്ണൻ കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. നോർവീജിയൻ മലയാളി അസോസിയേഷനാണു (നന്മ) ചടങ്ങിന് ആതിഥ്യമരുളുന്നത്.

അബുദാബി ആസ്ഥാനമായ ആഡ്‌പ്രിന്റ്, ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് ചടങ്ങിന്റെ മുഖ്യ സ്‌പോൺസർമാർ

ഫാദിൽ ഗ്രൂപ്പ്- സൗദി അറേബ്യ, ഫ്യൂഷൻ ഗ്രൂപ്പ്- കുവൈറ്റ്, ജയ് എന്റർപ്രൈസസ്- ജപ്പാൻ, രാജ് ഗ്രൂപ്പ്- ജപ്പാൻ, സ്കാന്ഡിനേവിയൻ ഗ്ലോബൽ ടൂർസ് എന്നിവയാണ് പതിനാലാമതു ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനചടങ്ങിന്റെ സഹപ്രായോജകർ


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x